Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര സര്‍ക്കാരിനെതിരെ പി ചിദംബരം, ലളിത് മോഡിയെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ബിജെപി സര്‍ക്കാര്‍ സഹായിച്ചു

18 JUNE 2015 07:56 AM IST
മലയാളി വാര്‍ത്ത.

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ധനമന്ത്രി പി ചിദംബരം രംഗത്തെത്തി. മാനുഷി ക പരിഗണനയുടെ പേരിലാണ് ലളിത് മോഡിയെ സുഷമ സ്വരാജ് സഹായിച്ചതെങ്കില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ അടുത്തേക്കാണ് അദ്ദേഹത്തെ പറഞ്ഞയയ്‌ക്കേണ്ടിയിരുന്നതെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. യാത്രാനുമതി ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമിഷനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സുഷമ, മോഡിയോട് ആവശ്യപ്പെട്ടില്ല. മാത്രമല്ല മോഡിയോട് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സുഷമ നിര്‍ബന്ധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിച്ചു. സുഷമ സ്വരാജുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറ്റെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ഡല്‍ഹി ഹൈക്കോടതി ലളിത് മോദിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയ യുപിഎ സര്‍ക്കാരിന്റെ നടപടി റദ്ദാക്കി പാസ്‌പോര്‍ട്ട് മടക്കി നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സര്‍ക്കാര്‍ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണ്? മോദിക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് ജനങ്ങളെ അറിയിക്കണമെന്നും ചിദംബരം പറഞ്ഞു.
താന്‍ ധനമന്ത്രിയായിരുന്ന സമയത്ത് ലളിത് മോദിയെ ഇന്ത്യയിലേക്കു വിട്ടുകിട്ടാനായി രണ്ടു തവണ ബ്രിട്ടിഷ് സര്‍ക്കാരിനു കത്തെഴുതിയിരുന്നു. ഇന്ത്യയില്‍ വിചാരണ നേരിടുന്ന ലളിത് മോദിക്ക് യുകെയില്‍ താമസിക്കാന്‍ ഒരു അവകാശവുമില്ല. അദ്ദേഹത്തെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടക്കി അയയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ കത്തുകള്‍ ബിജെപി സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
എന്നാല്‍ നിയമവിരുദ്ധമായി തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത് മുന്‍ ധനമന്ത്രി പി. ചിദംബരമാണെന്ന് ലളിത് മോഡി രംഗത്തെത്തി. ഹൈക്കോടതിയാണ് തനിക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ യുപിഎ സര്‍ക്കാരിനോട് നിര്‍ദേശിച്ചതെന്നും മോഡി തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (27 minutes ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (29 minutes ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (36 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (1 hour ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (1 hour ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (2 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (2 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

Malayali Vartha Recommends