ഗുണമേന്മ ഉറപ്പുവരുത്താന്‍ സൗദിസംഘം ഇന്ത്യ സന്ദര്‍ശിക്കും

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിളകളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ സൗദി കൃഷിമന്ത്രാലയത്തിലെ സാങ്കേതികവിദഗ്ധരുടെ സംഘം ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തുകയാണ് ലക്ഷ്യം.കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള പച്ചമുളക് ഇറക്കുമതി കഴിഞ്ഞവര്‍ഷം സൗദി അറേബ്യ വിലക്കിയിരുന്നു. ഇത് ഇന്ത്യന്‍ വ്യാപാരികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കി.
സൗദിയിലേക്ക് ഇന്ത്യ കയറ്റി അയക്കുന്ന പച്ചക്കറികളില്‍ നല്ലൊരുപങ്കും പച്ചമുളകാണ്. മുളക് ഇറക്കുമതി പുനരാരംഭിക്കാന്‍ എംബസി അധികൃതര്‍ സൗദി ഗവണ്‍മെന്റുമായി ബന്ധപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടി നേരിട്ടുവിലയിരുത്താനുള്ള സൗദി കൃഷിമന്ത്രാലയത്തിന്റെ തീരുമാനമെന്ന് കൃഷിമന്ത്രാലയ വക്താവ് ഡോ. ഖാലിദ് അല്‍ഫുഹൈദ് പറഞ്ഞു.
ഇന്ത്യന്‍ പച്ചക്കറി ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന അഞ്ചാമത്തെ രാജ്യമാണ് സൗദി. ഇന്ത്യന്‍ പച്ചമുളകില്‍ അനുവദനീയമായ പരിധിയിലും കൂടുതല്‍ കീടനാശിനി അവശിഷ്ടങ്ങള്‍ അടങ്ങിയതായി അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് കണ്ടെത്തിയത്. സൗദിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന്റെ മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ കയറ്റുമതി കമ്പനികളോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള അല്‍ഫോന്‍സോ മാങ്ങയുടെയും നാലിനം പച്ചക്കറികളുടെയും ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ ഈയിടെ താല്‍ക്കാലികമായി വിലക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























