കടല്‍ക്കൊലക്കേസില്‍ ലളിത് മോദി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

കടല്‍ക്കൊലക്കേസില്‍ ഐപിഎല്‍ മുന്‍ ചീഫ് ലളിത് മോദി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാനും കേസില്‍ ഇന്ത്യയ്ക്കും ഇറ്റലിക്കുമിടയിലെ മധ്യസ്ഥതയ്ക്കും മോദി നിയമോപദേശം തേടിയിരുന്നതായി മുംബൈയിലെ മുതിര്‍ന്ന അഭിഭാഷകനായ സുല്‍ഫിക്കര്‍ മേമനാണ് വെളിപ്പെടുത്തിയത്.
കേസ് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും മോദി ചോദിച്ചറിഞ്ഞതായി മേമന്‍ പറയുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുവേണ്ടിയാണ് നിയമോപദേശം തേടിയതെന്ന് മോദി വെളിപ്പെടുത്തിയതായും മേമന്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ വച്ചായിരുന്നു ലളിത് മോദിയും സുല്‍ഫിക്കര്‍ മേമനും തമ്മില്‍ ചര്‍ച്ച നടത്തിയത്.
അറബിക്കടലില്‍ കേരള തീരത്ത് രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയന്‍ സൈനികരായ ലസ്‌തോറെ മാസി മിലിയാനോയും സാല്‍വത്തോറെ ജിറോണും ഇന്ത്യയില്‍ വിചാരണ നേരിടുന്നത്. കൊല്ലം നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവരാണു കടലില്‍ വെടിയേറ്റു മരിച്ചത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























