ഡല്‍ഹിയില്‍ പതിനൊന്നാം ക്ലാസ്സുകാരി രണ്ട് വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി

ഡല്‍ഹിയില്‍ തനിക്ക് നേരിട്ട അപമാനത്തിന് പകരംവീട്ടാന്‍ 15 കാരിയായ പതിനൊന്നാം ക്ലാസ്സുകാരി രണ്ട് വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി! കുഞ്ഞിന്റെ മാതാവ് അപമാനിച്ചതിന് പ്രതികാരമായിട്ടായിരുന്നു കൊലപാതകം. കല്യാണപുരിയില്‍ നിന്ന് കാണാതായ കുഞ്ഞിന്റെ അഴുകിത്തുടങ്ങിയ മൃതദേഹം ജൂണ്‍ 13 ന് ആണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായി മൂന്നാം ദിവസമായിരുന്നു ഇത്. ഒരു ബാഗില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഒരു കൈയില്‍ പട്ടിയുടെ കടിയേറ്റിട്ടുണ്ടായിരുന്നു. പ്രതിയുടെ 10 വയസ്സുളള സഹോദരനായിരുന്നു മൃതദേഹം ആദ്യം കണ്ടത്. മരിച്ച കുട്ടിയെ അവസാനമായി കണ്ടത് പ്രതിയായ പെണ്‍കുട്ടിക്കൊപ്പമായിരുന്നു. എന്നാല്‍, ചോദ്യം ചെയ്തപ്പോള്‍ മറ്റാരോ തങ്ങളുടെ വാതിലിനടുത്ത് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് മൊഴി നല്‍കി. എന്നാല്‍, വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. തണ്ണീര്‍മത്തന്‍ നല്‍കി പെണ്‍കുട്ടിയെ ആകര്‍ഷിച്ചു കൊണ്ടുവന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം സ്‌കൂള്‍ ബാഗിലാക്കി സഞ്ജയ്‌ലേക്ക് പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ രണ്ട് ദിവസം മുമ്പ് തന്നെ പരസ്യമായി അപമാനിച്ചതാണ് കൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടി കുറ്റസമ്മതത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























