മുംബയില്‍ വ്യാജമദ്യം കഴിച്ച് 25 പേര്‍ മരിച്ചു, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. മുംബൈയിലെ സബര്‍ബന്‍ മലടിലെ മാല്‍വാനിയിലെ ഒരു ഷാപ്പില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് മദ്യം കഴിച്ചവരാണ് മരിച്ചത്. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
മദ്യപിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജു ലങ്ഡ എന്നായാളെയാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, സംഭവത്തില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും അഡീഷനല്‍ കമ്മിഷണര്‍ പറഞ്ഞു. മദ്യം എവിടെ, എങ്ങനെയാണ് ഉണ്ടാക്കിയതെന്നും എത്ര പേരിതു കഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനുശേഷം മാത്രമേ വൃക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























