Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

19 JUNE 2015 12:49 PM IST
മലയാളി വാര്‍ത്ത.

നിക്ഷേപതട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സഹാറ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ(സെബി)യിലേക്ക് 10,000 കോടി രൂപ അടയ്ക്കാതെ തീഹാര്‍ ജയിലില്‍ നിന്നും റോയിയെ വിട്ടയക്കില്ലെന്ന് കോടതി പറഞ്ഞു.
തുക പകുതി പണമായും പകുതി ബാങ്ക് ഗ്യാരന്റിയായും നല്‍കണം. ഉപാധി അംഗീകരിച്ച് അവ നടപ്പിലാക്കുന്ന ദിവസം റോയിയെ ജയിലില്‍ നിന്നും വിട്ടയക്കും. പിന്നീട് 18 മാസത്തിനുള്ളില്‍ ബാക്കി തുകയായ 20,000 കോടി രൂപയും നല്‍കണം. ഇവ തുല്യമായ ഒന്പത് തവണവ്യവസ്ഥയില്‍ അടയ്ക്കണം. തുടര്‍ച്ചയായി മൂന്ന് തവണകള്‍ ലംഘിച്ചാല്‍ റോയിയെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ജയിലില്‍ നിന്നും മോചിപ്പിക്കുന്‌പോള്‍ റോയി തന്റെ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിട്ട് പോകാന്‍ പാടില്ലെന്നും വ്യക്തമാക്കിയ കോടതി പതിനാല് ദിവസത്തില്‍ ഒരിക്കല്‍ ന്യൂഡല്‍ഹിയിലെ തിലക് മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ റോയി റിപ്പോര്‍ട്ട് ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്.
സഹാറ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും ചേര്‍ന്ന് മാനദണ്ഡങ്ങള്‍ മറികടന്ന് 24,000 കോടി രൂപ നിക്ഷേപകരില്‍നിന്നു പിരിച്ചെന്ന കേസില്‍ സുബ്രതോ റോയിയെ 2014 മാര്‍ച്ചിലാണ് കസ്റ്റഡിയിലെടുത്തത്. സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു സഹാറയുടെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി അനധികൃതമായി പിരിച്ചെടുത്ത പണം നിക്ഷേപകര്‍ക്കു തിരിച്ചു നല്‍കണമെന്നു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സഹാറ ഇതു പാലിച്ചിരുന്നില്ല. തുടര്‍ന്ന് 20,000 രൂപ വിലമതിക്കുന്ന സഹാറയുടെ സ്വത്തുക്കള്‍ വിറ്റു നിക്ഷേപകര്‍ക്കു പണം നല്‍കാന്‍ കോടതി സെബിക്ക് അനുമതി നല്‍കിയിരുന്നു. 2014 മാര്‍ച്ച് മുതല്‍ റോയി തീഹാര്‍ ജയിലില്‍ കഴിയുകയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (2 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends