ഡെറ്റോള്‍ ഉത്പന്നങ്ങളും സുരക്ഷിതമല്ലെന്ന് പരിശോധന ഫലം, കമ്പനി വാഗ്ദാനം ചെയ്യുന്ന നിലവാരം പാലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

സുരക്ഷിതമെന്ന് കരുതി ഉപയോഗിക്കുന്ന ഡെറ്റോളുകളും ഇനി വൈകാതെ നിരോധിക്കും. മാഗി നൂഡില്‍സിന് പുറകെ ഡെറ്റോളും അണുക്കളില്‍ നിന്നും രോഗങ്ങളില്‍ നിന്നും അകറ്റി വൃത്തിയേകുന്നുവെന്ന് അവകാശപ്പെടുന്ന ഡെറ്റോള്‍ ഉത്പന്നങ്ങളുടെ വാദങ്ങള്‍ പൊള്ളയെന്ന് പരിശോധനാഫലം.
ഡെറ്റോള്‍ ഉത്പന്നങ്ങളുടെ സാമ്പിളുകളും ലബോറട്ടറി പരിശോധനകളില്‍ പരാജയപ്പെട്ടു. റെക്കിറ്റ് ബെന്‍ക്കിസെര്‍ ഇന്ത്യാലിമിറ്റഡിന് കീഴിലെ ഉത്പന്നമാണ് ഡെറ്റോള്‍. ഡെറ്റോള്‍ സോപ്പുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന നിലവാരം പാലിക്കുന്നില്ലായെന്നാണ് ലക്‌നൌ ലബോറട്ടറിയിലെ പരിശോധനാ ഫലങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തിലും കമ്പനി ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്നും പരിശോധനയില്‍ കണ്ടെത്തി. ഡെറ്റോളിന്റെ 125 ഗ്രാം സോപ്പാണ് തങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചതെന്നും പക്ഷേ അതിന്റെ യഥാര്‍ഥ തൂക്കം 117.0470 ഗ്രാമാണെന്നും പരിശോധനയില്‍ തെളിഞ്ഞതായി ആഗ്ര ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ആര്‍സി യാദവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗ്രയില്‍ നിന്ന് ഫുഡ് ആന്റ് ഡ്രഗാ അഡ്മിനിസ്‌ട്രേഷന്‍ ശേഖരിച്ച സാമ്പിളുകള്‍ ലക്‌നൌ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു. ഈ പരിശോധനഫലത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























