ഉത്തര്‍പ്രദേശില്‍ ഹോട്ടലില്‍ തീപിടുത്തം: 10 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ അലഹബാദിനു സമീപം പ്രതാപ്ഖണ്ഡില്‍ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ 10 പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവര്‍ അലഹബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ 4.30 ഓടെയാണു ദുരന്തമുണ്ടായത്. അപകടസമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. ഹോട്ടലിലെ എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























