മാവോയിസ്റ്റുകളുടെ തടവിലുള്ള ജവാന്റെ ചിത്രം പുറത്ത് വിട്ടു... അടുത്ത അട്ടിമറിക്കുള്ള സാധ്യതയെന്ന് സേന... കരുതലോടെ ആ നീക്കം...

ഛത്തീഗഢിലെ ബിജാപുര്‍-സുക്മ അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കാണാതായ സൈനികന്റെ ചിത്രം മാവോയിസ്റ്റുകള്‍ പുറത്തു വിട്ടു. താൽക്കാലികമായി കെട്ടിയ ഓലഷെഡ്ഡിൽ രാകേശ്വർ സിംഗ് പ്ലാസ്റ്റിക് പായയിൽ ഇരിക്കുന്നതാണ് ചിത്രം. ഇത് മാവോയിസറ്റ് ക്യാമ്പ് ആകാമെന്നാണ് വിലയിരുത്തിയിരുന്നത്.
രാകേശ്വർ സിംഗിന് വെടിയേറ്റെന്നും ചികിത്സ നൽകുന്നതായും പ്രസ്താവനയിൽ പറയുന്നുണ്ട്. എന്നാല്‍ പുറത്തു വിട്ട ചിത്രം പഴയതാണെന്ന് സൈനികന്റെ കുടുംബം വ്യക്തമാക്കി. ശനിയാഴ്ചയായിരുന്നു സുരക്ഷ സേനയ്ക്ക് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റുമുട്ടലിന് ശേഷം സിആര്‍പിഎഫ് കോബ്ര യൂണിറ്റ് കമാൻഡർ രാകേശ്വർസിങ് മന്‍ഹാസിനെ കാണാതായിരുന്നു.
സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മന്‍ഹാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കാണാതായ സൈനികന്‍ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് മാവോയിസ്റ്റുകള്‍ രംഗത്തെത്തി. ആദ്യം രണ്ടു മാധ്യമപ്രവര്‍ത്തകരെ വിളിച്ചായിരുന്നു ഇക്കാര്യം നക്‌സലുകള്‍ അറിയിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച സൈനികന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും സുരക്ഷിതനാണെന്നും ചര്‍ച്ചകള്‍ക്കായി മധ്യസ്ഥതരെ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പത്രക്കുറിപ്പിറക്കിയിരുന്നു.
അതേസമയം, മന്‍ഹാസിനെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ് അറിയിച്ചു. അതോടൊപ്പം, മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്‍ഹാസിനെ സുരക്ഷിതമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മന്‍ഹാസിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
മന്‍ഹാസ് സുരക്ഷിതാനാണെന്ന് കാണിക്കുന്നതിനായി മാവോയിസ്റ്റുകള്‍ പുറത്തുവിട്ട ചിത്രം ഏതാണ്ട് ഒരു വര്‍ഷം പഴക്കമുള്ളതാണ്. അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശന സമയത്ത് അദ്ദേഹത്തിന്റെ ഫോണില്‍ ഈ ചിത്രം കണ്ടതാണെന്ന് മന്‍ഹാസിന്റെ ബന്ധു വെളിപ്പെടുത്തി.
ഇത് മാവോയിസ്റ്റുകളുടെ തന്ത്രമാണെന്നും ഓരോ മണിക്കൂറും ഞങ്ങളുടെ ഉത്കണ്ഠ കൂടിവരികയാണെന്നും അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജവാന്റെ മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ഇന്നലെ ജമ്മുകാശ്മീർ- പൂഞ്ച് ഹൈവേ ഉപരോധിച്ചു.
ഛത്തീസ്ഗഢിലെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പിലേക്കാണ് ചിത്രം അയച്ച് നൽകിയത്. മന്‍ഹാസ് സുരക്ഷിതനാണെന്ന് ചിത്രം അയച്ചയാള്‍ പറഞ്ഞു. എന്നാല്‍ പൊലീസില്‍ നിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. ഇത് മാവോയിസ്റ്റുകളുടെ തന്ത്രമായിരിക്കാമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.
''ജവാന്‍ സുരക്ഷിതനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഫോണില്‍ നിന്നുള്ള ചിത്രം ഉപയോഗിക്കുകയായിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ ഫയലിന്റെ ഫോറന്‍സിക് പരിശോധനകള്‍ നടത്തിയാല്‍ തീയതിയും സമയവും കണ്ടെത്താന്‍ കഴിയും. പക്ഷെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിത്രം ലഭിച്ചത് ഫോര്‍വേഡ് സന്ദേശമായതിനാല്‍ ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറയിച്ചത്.
അതേസമയം ഇന്നലെ പുറത്തുവിട്ട പത്രക്കുറിപ്പില്‍ സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കണാതായ കോബ്ര ബറ്റാലിയന്‍ ജവാന്‍ നക്‌സലുകളുടെ കസ്റ്റഡിയിലുണ്ടെന്നും ചര്‍ച്ചയ്ക്കായി മധ്യസ്ഥരെ ഏര്‍പ്പെടുത്തണമെന്നും മാവോയിസ്റ്റുകൾ ഉന്നയിച്ച ആവശ്യം.
കഴിഞ്ഞ ശനിയാഴ്ച സുരക്ഷാ സേനയ്ക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ മാവോയിസ്റ്റുകളില്‍ അഞ്ചു പേര്‍ മരിച്ചെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പ്രസ്താവനയുടെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്. മാവോയിസ്റ്റുകള്‍ക്കുണ്ടായ നാശനഷ്ടം ഉയര്‍ന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഛത്തീസ്ഗഢ് സന്ദര്‍ശനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാഗ്ദാനം നല്‍കിയതിന് പിന്നാലെയാണ് മാവോയിസ്റ്റ് പ്രസ്താവന പുറത്തുവിട്ടത്.
'ജിറാഗുഡെം ഗ്രാമത്തിന് സമീപം രണ്ടായിരത്തോളം പൊലീസുകാര്‍ ആക്രമണം നടത്താനായി എത്തി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി തിരിച്ചടിച്ചു. ഇതില്‍ 22 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞങ്ങള്‍ ഒരു കോബ്ര കമാന്‍ഡോയെ പിടികൂടി' എന്നുമാണ് മാവോയിസ്റ്റുകള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
ഇതിൽ എത്രത്തോളം വിശ്വസിക്കാംം എന്നത് അധികൃതർ പരിശോധിച്ച് വരികയാണ്. ഇതിനു മുന്‍പ് കണാതായ സൈനികന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോണ്‍ മുഖേനേ സന്ദേശം നല്‍കിയിരുന്നു. ബിജാപുര്‍ സുക്മ അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കാണതായ സിആര്‍പിഎഫ് സൈനികന്‍ നക്‌സലുകളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നായിരുന്നു സന്ദേശം.
https://www.facebook.com/Malayalivartha