കുടുംബാംഗത്തിന്റെ മേല്‍ ദളിത് പെണ്‍കുട്ടിയുടെ നിഴല്‍ വീണതിന് സവര്‍ണ്ണയുവതി കുട്ടിയെ തല്ലിച്ചതച്ചു

മധ്യപ്രദേശിലെ ഗണേഷ്പുര ഗ്രാമത്തില്‍ സവര്‍ണ്ണ സമുദായാംഗമായ ഒരു യുവതി ഒരു ദളിത് പെണ്‍കുട്ടിയെ തല്ലി പരിക്കേല്‍പ്പിച്ചിരിക്കുന്നതായി ഗാഡി മല്‍ഹേര പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
സവര്‍ണ്ണ യുവതിയുടെ കുടുംബാംഗങ്ങളിലൊരാളുടെ ദേഹത്ത് പ്രസ്തുത ദളിത് പെണ്‍കുട്ടിയുടെ നിഴല്‍ വീണതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത് എന്നാണ് ലഭ്യമായ വിവരം.
ഇക്കഴിഞ്ഞ ജൂണ്‍ 13 ന് ഗ്രാമത്തിലെ ഹാന്‍ഡ് പമ്പില്‍ നിന്നും വെള്ളമെടുത്തു കൊണ്ടു വരുന്നതിനിടെ അതിലെ കടന്നു പോയ പൂരന്‍ യാദവിന്റെ മേല്‍ പെണ്‍കുട്ടിയുടെ നിഴല്‍ വീണത്രേ. ഇതില്‍ കുപിതയായാണ് പൂരണ്‍ യാദവിന്റെ കുടുംബാംഗമായ യുവതി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.
ആ ഹാന്‍ഡ് പമ്പിന്റെ സമീപത്തെങ്ങാനും വീണ്ടും അവളെ കാണാനിടയായാല്‍ ജീവനോടെ ശേഷിക്കില്ലെന്ന് ഭിഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ കുടുംബം പോലീസിനെ സമീപിക്കുന്നത് തടയാന്‍ യാദവും കുടുംബവും ശ്രമിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഐ പി സി 323, 341, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























