മോഡി യോഗ ചെയ്യുമോ? അതിശയതോടെ റഷ്യന്‍ പ്രസിഡന്റ്

മോദി യോഗ ചെയ്യുമോ? ഇങ്ങനെ ചോദിക്കുന്നത് വെറെ ആരുമല്ല. റഷ്യ പ്രസിഡന്റായ വ്‌ലാഡിമര്‍ പുടിനാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി യോഗ മന്ത്രാലയം(ആയുഷ്) ആരംഭിച്ചു എന്ന് അറിയിച്ചപ്പോളായിരുന്നു പുടിന്റെ ഇത്തരത്തിലൊരു പ്രതികരണം. സെന്റ് പീറ്റേഴ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫാറത്തിന്റെ രണ്ടാം ദിവസം അര്‍ദ്ധരാത്രിയില്‍ വാര്‍ത്താ ഏജന്‍സികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗയ്ക്ക് വേണ്ടി ഒരു മന്ത്രാലയമുണ്ടാക്കി എന്നത് തനിക്ക് അവിശ്വസനീയമായി തോന്നുന്നെന്നും അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യമെന്താണെന്നും പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു. നരേന്ദ്ര മോദി സ്വയം യോഗ ചെയ്യുമോ എന്നും അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു. മോദി നല്ലൊരു വ്യക്തിയും തന്റെ സുഹൃത്തുമാണെന്നും പുടിന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























