മുംബയിലെ വ്യാജമദ്യ ദുരന്തം, മരണസംഖ്യ 90 കടന്നു

മുംബയിലെ മാല്‍വനി വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 90 ആയി. കൂടാതെ 120ഓളം പേര്‍ ബാധിക്കപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിഷയത്തില്‍ മാല്‍വനി പൊലീസ് സ്‌റ്റേഷനിലെ എട്ട് പൊലീസുകാര്‍ സസ്‌പെന്റ് ചെയ്തു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസുമായി ചേര്‍ന്ന് ഇതുവരെയായി അഞ്ചുപേരെ െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് നാല് ഉദ്യോഗസ്ഥരെ എക്‌സൈസ് വകുപ്പും സസ്‌പെന്റ് ചെയ്തിരുന്നു. മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്ടറായ പ്രകാശ് പാട്ടീല്‍, അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജഗ്ദീഷ് പനാലെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശങ്കര്‍ ഖാര്‍ഗെ, മനീഷാ ഷിര്‍സാത്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാം മിലന്‍ സിംഗ്, അരുണ്‍ ജാദവ്, സഞ്ജയ് മനെ, വിലാസ് ദേശായി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























