സെല്‍ഫി പ്രേമം വിട്ട് പ്രധാനമന്ത്രി, തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞ യുവതിയെ പ്രധാനമന്ത്രി തടഞ്ഞു

പതിവിന് വിപരീതമായി തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞ യുവതിയെ പ്രധാനമന്ത്രി നരേന്ദ്രമോഡി തടഞ്ഞു. സെല്‍ഫിക്കായി സമീപിച്ച യുവാവിനെയും മോഡി തടഞ്ഞു. യോഗാദിനാചരണത്തിനിടെ സെല്‍ഫിയെടുക്കാന്‍ തന്നെ സമീപിച്ച വൊളന്റിയറായ യുവതിയുടെ അപേക്ഷയാണ് നിരസിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യോഗ ചെയ്യാനായി വേദി വിട്ട് താഴെയെത്തിയപ്പോഴാണ് യുവതി സെല്‍ഫിക്കായി സമീപിച്ചത്. തൊഴുതുകൊണ്ടാണ് മോഡി അവരുടെ അപേക്ഷ നിരസിച്ചത്. തുടര്‍ന്ന് മോഡി യോഗയില്‍ മുഴുകിയതോടെ സുഹൃത്തിനൊപ്പം പ്രധാനമന്ത്രിയുടെ അരികില്‍ തന്നെ ഇവര്‍ സ്ഥാനംപിടിക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സെല്‍ഫിക്കായി സമീപിച്ച യുവാവിനെയും പ്രധാനമന്ത്രി തിരിച്ചയച്ചു. ലോക നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം സെല്‍ഫി എടുക്കാറുള്ള മോഡി സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചത് സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























