വ്യാജ നിയമ ബിരുദ കേസ്: അറസ്റ്റിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി തോമറിനെ ഒരു ദിവസത്തേക്ക് തീഹാറില്‍ അടച്ചു

വ്യാജ നിയമബിരുദ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തീഹാറില്‍ അടച്ചു. മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഒന്‍പതിന് അറസ്റ്റിലായ തോമര്‍ അന്ന് മുതല്‍ നാല് ഘട്ടങ്ങളിലായി 12 ദിവസം പൊലീസ് കസ്റ്റിഡിയിലായിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഞായറാഴ്ച സാകേത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡ് ചെയ്തത്. കനത്ത സുരക്ഷാ വലയത്തിലാണ് തോമറിനെ തീഹാറിലേക്ക് കൊണ്ടുപോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























