മുംബൈ തീരത്തിനടുത്ത് ചരക്കുകപ്പല്‍ മുങ്ങുന്നു; ജീവനക്കാരെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി

അറബിക്കടലില്‍ മുംബൈ തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങുന്ന ചരക്കു കപ്പലില്‍ നിന്ന് 19 ജീവനക്കാരെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ നാവിക സേനയുടെ സീ കിങ് 42സി ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. മോശം കാലാവസ്ഥയെ അതിജീവിച്ചായിരുന്നു ഇന്ത്യന്‍ നാവിക സേനയുടെ രക്ഷാ നടപടി.
ജിന്‍ ഡാല്‍ കാമാക്ഷി എന്ന കപ്പലാണ് മുങ്ങുന്നത്. കാരണം വ്യക്തമല്ല. മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ത്തന്നെ തുടര്‍ന്ന ക്യാപ്റ്റനെ മറ്റൊരു ഹെലികോപ്റ്റര്‍ അയച്ചു രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
മുംബൈ തീരത്തു നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ മുങ്ങുന്നതായി ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അറിയിപ്പ് കിട്ടിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. 20 ജീവനക്കാര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലുണ്ടെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചായിരുന്നു സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ജീവനക്കാരെ രക്ഷിക്കുന്നതിനായി നാവിക സേന ഹെലികോപ്റ്റര്‍ അയയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























