Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യോഗ പരിശീലനത്തിനിടെ കേന്ദ്രമന്ത്രി ഉറങ്ങിപ്പോയി, ശവാസനം ചെയ്യുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഉറങ്ങി പ്പോയത്

22 JUNE 2015 11:02 AM IST
മലയാളി വാര്‍ത്ത.

യോഗ പരിശീലനത്തിനിടെ ഉറങ്ങി പോയാല്‍ എന്ത് ചെയ്യും. ഇന്നലെ യോഗാ പരിശീലനത്തിനിടെ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവാണ് യോഗയ്ക്കിടെ ഉറങ്ങിപോയത്. ശവാസനം പരിശീലിച്ച കേന്ദ്രമന്ത്രി ക്ഷീണിച്ച് ഉറങ്ങി പോവുകയായിരുന്നു. സംസ്ഥാനത്ത് യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയത് സുരേഷ് പ്രഭുവായിരുന്നു. ഹൈബി ഈഡന്‍ എംഎല്‍എയും ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനുമുള്‍പ്പെടെയുള്ളവര്‍ കേന്ദ്രമന്ത്രിക്കൊപ്പം യോഗയില്‍ പങ്കെടുത്തിരുന്നു.
എല്ലാവരെയും ഞെട്ടിച്ചായിരുന്നു മന്ത്രിയുടെ ഉറക്കം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗാദിന സംഗമത്തിലാണ് ഇത്തരമൊരു അപൂര്‍വ്വം സംഭവം ഉണ്ടായത്. കൂടെ ഉണ്ടായിരുന്നവര്‍ പോലും ഒന്ന് ഞെട്ടിപ്പോയി. യോഗപരിശീലിപ്പിച്ച സുദക്ഷണ തമ്പി പറഞ്ഞതനുസരിച്ച് ബാക്കിയെല്ലാവരും ശവാസനം പൂര്‍ത്തിയാക്കി എഴുന്നേറ്റു.
എന്നാല്‍ മന്ത്രിമാത്രം എഴുന്നേറ്റില്ല. ശവാസനത്തിനിടെ ഉറക്കത്തിലേക്കു വഴുതിപ്പോകുകയായിരുന്നു മന്ത്രി. ഹൈബിയും രാധാകൃഷ്ണനുമുള്‍പ്പെടെ സമീപത്തുണ്ടായിരുന്നവരൊക്കെ കേന്ദ്രമന്ത്രിയെ വിളിച്ചുണര്‍ത്താന്‍ ആദ്യമൊക്കെ മടിച്ചു. ഒടുവില്‍ പരിശീലകന്‍ തന്നെ അടുത്തെത്തി മന്ത്രിയെ വിളിച്ചുണര്‍ത്തുകയായിരുന്നു. സര്‍വാംഗങ്ങള്‍ക്കും വിശ്രമം നല്‍കിയുള്ള നീണ്ടു നിവര്‍ന്നുള്ള കിടപ്പാണ് അടിസ്ഥാന യോഗമുറയായ ശവാസനം. ഈ മുറ പരിശീലിക്കുമ്പോള്‍ ഉറങ്ങാന്‍ പാടില്ലെന്നാണ് വാസ്തവം. ഏതായാലും യോഗ പരിശീലനത്തിനിടെ ഇത്തരത്തിലൊരു സംഭവം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് പലരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (1 hour ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (1 hour ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (1 hour ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (2 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (2 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (2 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (2 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (3 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (3 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (3 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (3 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (3 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (3 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends