പാകിസ്താനില്‍ രണ്ടു ദിവസമായി തുടരുന്ന ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 136 ആയി

പാകിസ്താനില്‍ രണ്ടു ദിവസമായി തുടരുന്ന ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 136 ആയി. ഏറ്റവും വലിയ നഗരമായ കറാച്ചിയിലും സിന്ധ് പ്രവിശ്യയിലെ ഏതാനും ജില്ലകളിലുമാണ് ചൂടുകാറ്റ് ദുരിതം വിതയ്ക്കുന്നത്. കറാച്ചിയില്‍ ശനിയാഴ്ച ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടു. 45 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. കടുത്ത ചൂടിനെ തുടര്‍ന്ന് നിരവധി പേര്‍ ചികിത്സ തേടി എത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
1938 മെയ് ഒമ്പതിനാണ് മുന്‍പ് കറാച്ചിയില്‍ സമാനമായ താപനില അനുഭവപ്പെട്ടത്. അന്ന് 48 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























