തുറന്നടിച്ച് ശിവസേന... അദ്വാനിയുടെ പരാമര്‍ശം തള്ളാനാവില്ലെന്ന് ശിവസേന

എല്‍.കെ. അദ്വാനിയുടെ പരാമര്‍ശം തള്ളാനാവില്ലെന്ന് ശിവസേന വ്യക്തമാക്കി. അടിയന്തരാവസ്ഥ ആവര്‍ത്തിക്കാമെന്ന ഭീതി അദ്ദേഹം മുന്നോട്ടു വച്ചെങ്കില്‍ അത് ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചു തന്നെയാണ്. വന്‍ജനപിന്തുണയോടെ ഭരണത്തിലേറിയ മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് അദ്വാനിയെ പോലുള്ള ബി.ജെ.പിയിലെ മുതിര്‍ന്നനേതാവ് ഇത്തരത്തിലൊരു വിവാദപരാമര്‍ശം നടത്തിയാല്‍ അവഗണിക്കാനാവില്ലെന്ന് മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് സേന തുറന്നടിച്ചത്.
അദ്വാനി ആര്‍ക്കു നേരെയാണ് വിരല്‍ ചൂണ്ടുന്നതെന്ന ചോദ്യത്തിന്റെ പ്രസക്തി പങ്കുവച്ച സാമ്‌ന തന്ത്രപരമായി മോഡിയെ പ്രതിരോധത്തിലാക്കി. അദ്വാനി ഇന്ന് സജീവ രാഷ്ട്രീയത്തിലില്ലെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മാദ്ധ്യമങ്ങളും ഇന്ത്യന്‍ രാഷ്ട്രിയലോകവും അദ്ദേഹത്തിന്റെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കും. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേവേന്ദ്ര ഫട്‌നവിസ് സര്‍ക്കാരുമായുള്ള ബന്ധം മോശമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സേനയുടെ ഇത്തരത്തിലൊരു പുതിയ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























