എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ മൊബൈല്‍ ആപ്പ്

വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനായി സഹായിക്കുന്ന മൊബൈല്‍ ആപ്പ് കൊണ്ടുവരുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചു. ടാക്കട്ടോറ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാഷ്ട്രിയ യോഗ ശിക്ഷക് സമ്മേളന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
കൂടാതെ ചടങ്ങില്‍ വച്ച് സ്മൃതി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ ആറു മുതല്‍ പത്തു വരെയുള്ള ക്ലാസുകളുടെ സിലബസും പാഠ്യസാമഗ്രികളും അദ്ധ്യാപക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ട്രെയിനിംഗ് മോഡ്യൂള്‍ പ്രകാശിപ്പിച്ചു. മന്ത്രാലയം എന്‍.സി.ഇ.ആര്‍.ടിയുടെ കീഴില്‍ അടുത്ത മാസം 17ഓടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശിപ്പിക്കും. ഒന്നാം തരം മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ ആപ്പ് വഴി ലഭ്യമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























