യോഗയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

യോഗ ഇനി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. അതിന്റെ ഭാഗമായി യോഗാ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി ഡല്‍ഹിയില്‍ തുടങ്ങി. യോഗ സംബന്ധിച്ച് എട്ടു മുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ദേശീയ സിലബസും പഠന സാമഗ്രികളും, ഡിപ്ലോമ, ബി.എഡ്, എം.എഡ് തലങ്ങളില്‍ അധ്യാപകര്‍ക്കാവശ്യമായ പരിശീലന മോഡ്യൂളുകളും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി പുറത്തിറക്കി.
യോഗാധ്യാപകര്‍ക്കായി ന്യൂഡല്‍ഹിയില്‍ ആരംഭിച്ച രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യവേ യോഗയുടെ മാര്‍ക്കിടല്‍ സംവിധാനം 80 ശതമാനം പ്രാക്ടിക്കലിനും 20 ശതമാനം തിയറിക്കുമായിരിക്കണമെന്ന് അവര്‍ പറഞ്ഞു. പദ്ധതിക്കു പൂര്‍ണ പിന്തുണ നല്‍കുമെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. രാമകൃഷ്ണാ മിഷന്‍ വിവേകാനന്ദ സര്‍വകലാശാലാ െൈവസ് ചാന്‍സലര്‍ സ്വാമി അമൃത പ്രിയാനന്ദ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനം നാളെ സമാപിക്കും.
റെക്കോഡ് സ്ഥാപിച്ച് യോഗാദിനാചരണം വിജയമാക്കിയതിന്റെ ആവേശം നിലനിര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കുന്നുണ്ട്. മെഗാ യോഗാ പരിപാടിക്ക് ലഭിച്ച സ്വീകാര്യത തുടക്കത്തിലുണ്ടായ വിവാദത്തെ ഇല്ലാതാക്കുകയും ചെയ്തു. ഇതോടെയാണ് യോഗയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























