ലളിത് മോഡിയുമായി കൂടിക്കാഴ്ച: മഹാരാഷ്ട്ര ഡി.ജി.പി വിശദീകരണം നല്‍കി

വിവാദത്തില്‍ കുടുങ്ങിയ ഡിജിപിയും പൊല്ലാപ്പില്‍. വിവാദ നായകന്‍ ലളിത് മോഡിയുമായി കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ച വിവാദമായതോടെ മഹാരാഷ്ട്ര ഡി.ജി.പി രാകേഷ് മരിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിനെ സന്ദര്‍ശിച്ച് വിശദീകരണം നല്‍കി. ഇന്നലെ രാത്രി ഫഡ്‌നവസിന്റെ വസതിയില്‍ എത്തിയാണ് വിശദീകരണം നല്‍കിയത്. വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആരോപണത്തിന്റെ നിഴലിലായ ഡി.ജി.പിക്ക് സ്വന്തം സ്ഥാനമുറപ്പിക്കാനും കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഐ.പി.എല്‍ മേധാവിയായിരിക്കേ നടത്തിയ അഴിമതിക്കും നികുതി വെട്ടിപ്പിനും കള്ളപ്പണം ഇടപാടുകള്‍ക്കും നിയമനടപടി നേരിടുന്ന വ്യക്തിയാണ് ലളിത് മോഡി. ഇന്ത്യ തേടുന്ന കുറ്റവാളിയായിരിക്കേ ഇയാളുമായി കൂടിക്കാഴ്ച നടത്തിയ ഡി.ജി.പിയുടെ നടപടി വിവാദമായിരുന്നു. ഇതോടെ ഡി.ജി.പിയെ തത്സ്ഥാനത്തുനിന്നു മാറ്റാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഡി.ജി.പിയെ ശിക്ഷിച്ചാല്‍ പാര്‍ട്ടിയില്‍ ആരോപണം നേരിടുന്ന സുഷമ സ്വരാജിന്റെയും വസുന്ധര രാജെ സിന്ധ്യയുടെയും നില പരുങ്ങലിലാകുമെന്ന തിരിച്ചറിവുകൂടിയാണ് നടപടി വേണ്ടെന്നു വയ്ക്കാന്‍ മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























