നടന്‍ അലക്‌സ് മാത്യു അന്തരിച്ചു, ചെന്നൈയിലായിരുന്നു അന്ത്യം

തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ അലക്‌സ് മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ചെന്നൈയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 60 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് അലക്‌സ്. മലയാളത്തില്‍ തൂവനത്തുമ്പികള്‍ എന്ന ചിത്രത്തിലെ ബസ് മുതലാളിയുടെ വേഷമാണ് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഭാര്യക്കും രണ്ടു മക്കള്‍ക്കും ഒപ്പം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ അലക്‌സ് കോട്ടയം സ്വദേശിയാണ്. വേദിക് ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏന്‍ഷ്യന്റ് ഇന്റര്‍ഗ്രേറ്റീവ് തെറാപ്പീസ് എന്നീ സംഘടനകളുടെ സ്ഥാപകനാണ്. നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























