മുംബൈ വിഷമദ്യ ദുരന്തം: പ്രധാന പ്രതി പിടിയില്‍

102 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ വിഷമദ്യ ദുരന്തത്തിലെ പ്രധാന പ്രതി പിടിയില്‍. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിയെ ഡല്‍ഹിയില്‍ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതിയായ അറ്റിഖ് അലിയാസ് രാജുവാണ് പിടിയിലായത്. വ്യാജ മദ്യം നിര്‍മിച്ചതുമായി ബന്ധപ്പെട്ട് മറ്റ് ഏഴ് പ്രതികളും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരെയും നാല് എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ദുരന്തവുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജമദ്യം കുപ്പികളിലാക്കി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ ലക്ഷ്മി നഗറിലുള്ള മല്‍വാനിയിലെ ചേിരിയിലാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ദുരന്തത്തിന് ഇരയായവരില്‍ സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























