ദേശീയ കബഡി താരത്തെ ഒരു സംഘം യുവാക്കള്‍ കൈയ്യേറ്റം ചെയ്തു

ഇന്ത്യയുടെ സ്ത്രീകളുടെ കബഡി ടീമിലെ താരമായ ഡോളി സിങിനെ ഒരു സംഘം യുവാക്കള്‍ കൈയ്യേറ്റം ചെയ്തതായി പരാതി. യുവാക്കളുടെ പെരുമാറ്റത്തില്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് ഡോളി ആക്രമിക്കപ്പെട്ടത്.
എ.എന്‍.ഐ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ 12ന് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ ഡോളിയെ അസഭ്യം പറയുകയായിരുന്നു. അസഭ്യത്തിനൊപ്പം യുവാക്കള്‍ ഡോളിയെ മര്‍ദ്ദിക്കുകയും ചെയ്തു.
തനിക്ക് വളരെ അധികം മുറിവുകള്‍ പറ്റിയെന്നും. സംഘത്തിലെ യുവാക്കളുടെ പെരുമാറ്റത്തില്‍ താന്‍ മുമ്പ് പരാതി നല്‍കിയിട്ടുണ്ട് ഇതിന്റെ പ്രതികാരമായിട്ടാണ് തന്നെ മര്‍ദ്ദിച്ചതെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























