ദേശീയ പതാക തലതിരിച്ചു കെട്ടിയ സൈനികര്‍ വിവാദത്തില്‍: പൊതുയോഗത്തിലാണ് സൈനികര്‍ തലകീഴായി പതാക ഉയര്‍ത്തി കെട്ടിയത്

സൈനിക മേധാവി പങ്കെടുത്ത പൊതുപരിപാടിയില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത് വിവാദമായി. ജമ്മുവിലെ രജൗരിയില്‍ പത്ത്, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ തിങ്കളാഴ്ച്ച സൈനികര്‍ നടത്തിയ പൊതുയോഗത്തിലാണു ദേശീയ പതാക തലകീഴായി ഉയര്‍ത്തിയത്. തുടര്‍ന്നു സൈനികരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയില്‍ ലഫ്. കേണല്‍ മനീഷ് മേത്ത മാപ്പു പറയുകയും പ്രതിരോധ വിഭാഗം പിആര്‍ഒ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























