കൊച്ചി ഐപിഎല്‍ ടീമിനെ ലളിത് മോദി ഭീഷണിപ്പെടുത്തിയതായി ആരോപണം, ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ നിന്നു മാറ്റണമെന്നായിരുന്നു ഭീഷണി

മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി കേരള ഐപിഎല്‍ ടീമായിരുന്ന കേരള ടസ്‌കേഴ്‌സിന്റെ ഉടമസ്ഥരായ റണ്‍ദേവ് കണ്‍സോര്‍ഷ്യത്തെ ഭീഷണിപ്പെടുത്തിയതായി ആരോപണം. ഐപിഎല്‍ ലേലത്തില്‍ നിന്നു പിന്‍മാറണമെന്നും ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ നിന്നു മാറ്റുമെന്നുമായിരുന്നു ഭീഷണി. ഐപിഎല്‍ ടീം അദാനി ഗ്രൂപ്പിനു ലഭിക്കുന്നതിനു വേണ്ടിയാണു ഭീഷണിപ്പെടുത്തിയതെന്നാണു റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് ബിസിസിഐക്കു മോദി അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തായിട്ടുണ്ട്. 2010ല്‍ മോദി ഐപിഎല്‍ ചെയര്‍മാനായിരുന്നപ്പോഴാണു സംഭവം. അതേസമയം, മോദി ഇപ്പോള്‍ ഉപയോഗിക്കുന്നത് എട്ടു ക്രെഡിറ്റ് കാര്‍ഡ് ആണെന്ന് ആദായ നികുതി വിഭാഗം അറിയിച്ചു. എന്നാല്‍ കാര്‍ഡുകളൊന്നുംതന്നെ മോദിയുടെ സ്വന്തം പേരിലുളളതല്ല എന്നാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























