സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് രഘുറാം രാജന്‍

ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കാണ് നീങ്ങുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ മുന്നറിയിപ്പ്. സമ്പദ് വ്യവസ്ഥയെ സുരക്ഷിതമാക്കാന്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ആഗോള കേന്ദ്ര ബാങ്കുകളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കുന്ന മത്സരബുദ്ധിയോടെയുള്ള സാമ്പത്തിക നയങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണെന്നും അവകാശപ്പെട്ടു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്(എല്‍.എസ്.ബി) സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രഘുറാം രാജന്‍. 1930ന് സമാനമായ മാന്ദ്യത്തിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കാലാകാലങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ സമവായം ആവശ്യമാണ്. തക്കതായ പരിഹാരത്തിന് മാര്‍ഗരേഖകള്‍ അനിവാര്യമാണ്. ആ നിയന്ത്രണങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള ഉചിതമായ സമയമാണിതെന്നും രാജന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനുള്ള വന്‍ സമ്മര്‍ദ്ദമാണ് കേന്ദ്ര ബാങ്കുകളെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























