പൊതുവഴിയില്‍ മൂത്രമൊഴിച്ചതിന് 109 പേര്‍ക്ക് ജയില്‍ ശിക്ഷ, 100 മുതല്‍ 500 വരെ പിഴയും

പൊതുവഴിയില്‍ മൂത്രമൊഴിച്ചാല്‍ ജയില്‍ ശിക്ഷ നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. 109 പേര്‍ക്കാണ് 24 മണിക്കൂര്‍ ജയില്‍ ശിക്ഷ നടപ്പിലാക്കിയത്. നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് പിഴയും ചുമത്തിയത്.
ആഗ്ര റെയില്‍വെ പൊലീസാണ് നടപടിയെടുത്തത്. റെയില്‍വേ പ്ലാറ്റ്‌ഫോം, ട്രാക്ക്, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരസ്യമായി മൂത്രമൊഴിച്ചവരെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. ആഗ്ര ഡിവിഷനു കീഴില്‍ വരുന്ന 12 റെയില്‍വേ സ്‌റ്റേഷനുകളില്‍ 48 മണിക്കൂര്‍ നീണ്ട ഓപ്പറേഷനു ശേഷമാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്.
പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ വ്യാപകമാകുകയും ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും ചെയ്തതോടെയാണ് ഇത്തരമൊരു സംരംഭത്തിന് അധികൃതര്‍ ഇറങ്ങി തിരിച്ചത്. ഇതാദ്യമായാണ് പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നതിന് ജയില്‍ ശിക്ഷ വിധിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























