ഗ്രൂപ്പിലെ അംഗമാക്കാന്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

ഷണ്ഡനാക്കാനായി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേര്‍ക്കായി തിരച്ചിലാരംഭിച്ചു.ഗാസിയാബാദിനുസമീപത്തായിരുന്നു സംഭവം. കഴിഞ്ഞദിവസം ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയരികില്‍ രക്തംവാര്‍ന്ന് അബോധാവസ്ഥയില്‍ പൊലീസുകാര്‍ കണ്ടെത്തുകയായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഹിജഡകളുടെ മ്യൂസിക് ട്രൂപ്പില്‍ ഡ്രമ്മറായിരുന്നു ഇയാളെയും സംഘത്തില്‍ ചേര്‍ക്കാനാണ് കൊടുംക്രൂരത ചെയ്തതെന്നാണ് പൊലീസ് പറയുന്നു.
ലോണ്‍അടയ്ക്കുന്നതുതുസംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനെന്നുപറഞ്ഞ് തന്നെ വിളിപ്പിച്ചശേഷം മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്‍കുകയായിരുന്നു. ഇതുകുടിച്ചയുടനെ ബോധംകെട്ടുവീണു. പിന്നൊന്നും ഓര്‍മ്മയില്ലെന്നാണ് യുവാവ് പറഞ്ഞത്. യുവാവ് ബോധംകെട്ടുവീണപ്പോഴാണ് ജനനേന്ദ്രിയം മുറിച്ചെടുത്ത് കാട്ടിലെറിഞ്ഞതെന്ന് അറസ്റ്റിലായവര്‍ പൊലീസിനോടുപറഞ്ഞു. നേരത്തേയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























