ഗസല്‍ ഗായകന്‍ വിത്തല്‍ റോയ് അന്തരിച്ചു

ഗസല്‍ ഗായകന്‍ വിത്തല്‍ റോയ് (86)അന്തരിച്ചു. ഹൈദരാബാദ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ബുധനാഴ്ച ബഗുമ്പത് റെയില്‍വേ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വിത്തല്‍ റോയിയെ റെയില്‍വേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
റോയിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച റോയ് മരണത്തിനു കീഴടങ്ങുകയും ചെയ്തു. മോര്‍ച്ചറിയിലേക്കു മാറ്റിയ റോയിയുടെ മൃതദേഹം വെള്ളിയാഴ്ച മകനാണു തിരിച്ചറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























