ആര്‍കെ നഗറില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 63.5 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് പൊതുവെ സമാധാനപരമാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ അധ്യക്ഷയുമായ ജയലളിതയാണു തെരഞ്ഞടുപ്പിന്റെ ശ്രദ്ധാകേന്ദ്രം. സിപിഐ സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണു ജയയ്‌ക്കെതിരേ ആര്‍കെ നഗറില്‍ മത്സരിക്കുന്നത്. വൈകുന്നേരം അഞ്ചുവരെയാണു വോട്ടെടുപ്പ്. ജൂണ്‍ 30നാണു വോട്ടെണ്ണല്‍ നടക്കുക.
https://www.facebook.com/Malayalivartha
























