കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ 19കാരനെ സഹപാഠി കൊലപ്പെടുത്തി

പ്രണയത്തിനു മുന്നില്‍ എന്ത് സൗഹൃദം. കാമുകിയൊട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നാരോപിച്ച് 17കാരന്‍ സഹപാഠിയെ കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഖന്‍ജ്വാലയിലാണ് സംഭവം. ദീപക് ഗുലിയ(19) എന്ന വിദ്യാര്‍ത്ഥിയെയാണ് 17കാരനായ സഹപാഠി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ റോഡ്‌സൈഡില്‍ നിന്നാണ് ദീപക്കിന്റെ മൃതശരീരം കണ്ടുകിട്ടിയത്.
17കാരനായ പ്രതിയുടെ കാമുകിയെ ഫോണില്‍ ബന്ധപ്പെട്ട് ദീപക് വിവാഹാഭ്യര്‍ത്ഥന നടത്തി. ഇതില്‍ കുപിതനായ പ്രതി ദീപക്കിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വേനല്‍ അവധിക്കായി സ്‌കൂള്‍ അടച്ചപ്പോള്‍ മുതലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം ആരംഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ദീപക്കിന്റെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി ദീപക്കിനെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. സുഹൃത്തിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ദീപക് എന്ന് ദീപക്കിന്റെ അച്ഛന്‍ കൃഷ്ണ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ വിളിച്ച് ദീപക്കിനെ തട്ടിക്കൊണ്ട് പോവുകയാണെന്ന് അറിയിച്ചതായി കൃഷ്ണ പറഞ്ഞു. തുടര്‍ന്ന് ഇവരുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വച്ച് ഓഫ് ആയിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ദീപക്കിന്റെ മൃതശരീരം റോഡ് സൈഡില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതിയുടെ ആവശ്യപ്രകാരം കാമുകി ദീപക്കിനെ ഫോണി ല്‍ വിളിപ്പിച്ച് ജന്മദിനാഘോഷങ്ങള്‍ക്ക് എത്താന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ എത്തിയ ദീപക്കിനെ 17കാരനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ പത്താം ക്ലാസ്സുകാരിയെ ആറ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂരാണ് സംഭവം. ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പത്താം ക്ലാസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.
ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെത്തി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൈയ്യില്‍ പിടിച്ച് വലിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരനോട് കുട്ടി വിവരം പറഞ്ഞു. ഇത് ചോദ്യം ചെയ്യാനായി എത്തിയ സഹോദരനെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിവരം വീട്ടില്‍ പറയുകയും കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























