തുടര്‍ച്ചയായ നാലാം ദിനവും നേട്ടമുണ്ടാക്കി ഓഹരി വിപണി

ഓഹരികള്‍ സൂചികകള്‍ തുടര്‍ച്ചയായ നാലാമത്തെ ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 295.94 പോയിന്റ് നേട്ടത്തില്‍ 49,502.41ലും നിഫ്റ്റി 119.20 പോയിന്റ് ഉയര്‍ന്ന് 14,942.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതാണ് വിപണിക്ക് ഉണര്‍വായത്.
ബിഎസ്ഇയിലെ 2034 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1004 ഓഹരികള്‍ നഷ്ടത്തിലുമാണ്. 2
20 ഓഹരികള്‍ക്ക് മാറ്റമില്ല. ശ്രീ സിമന്റ്സ്, അള്‍ട്രടെക് സിമന്റ്സ്, ബ്രിട്ടാനിയ, ഇന്‍ഫോസിസ്, ഹീറോ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു. കോള്‍ ഇന്ത്യ, യുപിഎല്‍, ഹിന്‍ഡാല്‍കോ, ഐഒസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. ഓട്ടോ, എനര്‍ജി, ഇന്‍ഫ്ര, ഫാര്‍മ, മെറ്റല്‍, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ ഒന്നു മുതല്‍ മൂന്നു ശതമാനം വരെ ശതമാനം നേട്ടമുണ്ടാക്കി.
https://www.facebook.com/Malayalivartha


























