Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിക്കാരെ അടിക്കാൻ നാവോങ്ങി സിപിഎം മുൻമന്ത്രി... ഒടുവിൽ നാട്ടുകാരുടെ വക മുട്ടൻ കല്ലേറും കൊണ്ടോടി..

10 MAY 2021 08:58 PM IST
മലയാളി വാര്‍ത്ത

ത്രിപുരയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാരിന് നേരെ ആക്രമണം അവിച്ചുവിട്ട് ജനങ്ങൾ.

ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളെ ഇളക്കിവിടാന്‍ ശ്രമിച്ചതിനെതിരെയാണ് ജനങ്ങൾ മണിക് സര്‍ക്കാരിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചത്.

ത്രിപുരയിലെ ശാന്തി ബസാറിലാണ് സംഭവം അരങ്ങേറിയത്. പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിക്കൊപ്പമായിരുന്നു മണിക് ശാന്തി ബസാറിലെത്തിയത്.

കഴിഞ്ഞ ദിവസം പ്രദേശികമായി ഇവിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഈ സംഭവത്തിന് രാഷ്ട്രീയ മുഖം നല്‍കാന്‍ സിപിഎം ശ്രമിച്ചു എന്നാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് മണിക് സര്‍ക്കാര്‍ സ്ഥലം സന്ദര്‍ശിച്ചത്.

ബിജെപിക്കാരാണ് നിങ്ങളെ ആക്രമിച്ചതെന്നും അവര്‍ക്കെതിരെ തിരിച്ചടിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ മണിക്ക് സര്‍ക്കാരും പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിയും ആവശ്യപ്പെട്ടു. തുടർന്ന് കാര്യങ്ങൾ വഷളായി.

എന്നാല്‍, ഇത് രാഷ്ട്രീയ സംഘര്‍ഷം അല്ലെന്ന നിലപാടാണ് നാട്ടുകാര്‍ സ്വീകരിച്ചിട്ടുള്ളത്. പോലീസില്‍ പരാതി കൊടുക്കാന്‍ തയാറാണെന്നും കായികമായി തിരിച്ചടിക്കാനില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

തുടര്‍ന്ന് പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റം ഉടലെടുക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

നാട്ടുകാര്‍ വടികളും കല്ലുകളും ഉപയോഗിച്ചാണ് മണിക് സര്‍ക്കാരിനെയും സിപിഎം ഗുണ്ടകളെയും എറിഞ്ഞോടിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘർഷം നടത്തിയവരെ ലാത്തിച്ചാര്‍ജ് നടത്തി സ്ഥലത്തു നിന്നും ഓടിച്ചു വിടുകയും മണിക്ക് സര്‍ക്കാരിനെ സുരക്ഷയോടെ സ്ഥലത്തു നിന്നു മാറ്റുകയുമായിരുന്നു.

എന്നാല്‍, സിപിഎം വൃത്തങ്ങള്‍ ഈ സംഭവം ബിജെപിയും അക്രമമായാണ് ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം. സിപിഎം പുറത്തുവിട്ട വീഡിയോയിലും മണിക് സര്‍ക്കാരിനെ നാട്ടുകാര്‍ എറിഞ്ഞ് ഓടിക്കുന്നത് വ്യക്തമായി കാണാവുന്നതാണ്. സംഭവത്തിന് പിന്നാലെ മണിക് സര്‍ക്കാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

കാള്‍ മാര്‍ക്‌സിന്റെ ജന്മവാര്‍ഷികം ആചരിച്ച മെയ് അഞ്ചിന് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ സംഘപരിവാര്‍ ആക്രമിച്ചിരുന്നെന്നും അക്രമ സംഭവങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. അക്രമികൾ രണ്ടു വാഹനങ്ങളും നശിപ്പിച്ചെന്ന് ആരേപിച്ചിട്ടുണ്ട്.

ത്രിപുരയിലെ ജനങ്ങള്‍ കിട്ടിയ അവസരത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് ബിജെപിക്ക് വഴിയൊരുക്കുകയായിരുന്നു. ഇപ്പോഴത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാറാണ്. ഒരു കൗണ്‍സിലര്‍ പോലും ഇല്ലാത്ത ത്രിപുരയിലാണ് ബിജെപി ഭരണം പിടിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 minute ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (18 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (25 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends