കടുത്ത പനി: മുലായം സിങ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പനിയെ തുടര്‍ന്ന് ഗുര്‍ഗോണിലെ സ്വകാര്യ ആശുപത്രിയിലാണ് മുലായം സിങിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 8.40 ഓടെയാണ് 75കാരനായ മുലായം സിങിനെ ഗുര്‍ഗോണിലെ മെഡിസിറ്റി മെഡെന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ അള്‍ട്ര സൗണ്ട്, സി.റ്റി സ്‌കാന്‍ തുടങ്ങിയവയ്ക്ക് വിധേയമാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന അനുസരിച്ച് മൂന്ന് ദിവസം മുമ്പ് ചെക്കപ്പിനായി മുലായം സിങ് ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നെഞ്ചിനും, വയറിനും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























