മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്

മുംബൈ ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റഷനില്‍ നിയന്ത്രണംവിട്ട ട്രെയിന്‍ ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്. മൂന്ന് യാത്രക്കാര്‍ക്കും ട്രെയിന്‍ നിയന്ത്രിച്ചിരിന്ന ലോക്കോ പൈലറ്റിനുമാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ 11.40ഓടെയാണ് സംഭവം. സ്‌റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് നിയന്ത്രണംവിട്ടെത്തിയ ട്രെയിന്‍ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ബോഗി പ്ലാറ്റ്‌ഫോമിന് മുകളിലേക്ക് നിരങ്ങിക്കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്. അപകട സമയം ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല.
പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ലോക്കോ പൈലറ്റ് ഉള്‍പ്പെടെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























