Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം കൊവിഡ് വന്നാൽ; രണ്ടാമത്തെ ഡോസ് എടുക്കാന്‍ സാധിക്കുമോ? കണക്കുകള്‍ അനുസരിച്ച്‌ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം രോഗം പിടിപെടുന്നവരുടെ എണ്ണം 0.05 ശതമാനം, ഇത് ശ്രദ്ധിക്കൂ...

11 MAY 2021 10:16 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറെ ദുരിതങ്ങളാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ വാക്‌സിൻ എന്നത് മാത്രമാണ് ഒരു പ്രതിവിധി. എന്നാൽ കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ആരോഗ്യവിദഗ്ധര്‍ ഇത്തരത്തില്‍ രോഗം ബാധിക്കുന്നവരെ പ്രത്യേക കേസുകളായിട്ടാണ് പരിഗണിച്ചുവരുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കുകള്‍ അനുസരിച്ച്‌ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം രോഗം പിടിപെടുന്നവരുടെ എണ്ണം 0.05 ശതമാനം മാത്രമാണ് എന്നതാണ്. ആദ്യ ഡോസ് വാക്സിനെടുത്തതിന് പിന്നാലെ കോവിഡ് പോസിറ്റീവ് ആയാല്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ കഴിയില്ല എന്ന് അര്‍ഥമില്ല എന്നതും ഓര്ക്കാണം. രോഗമുക്തി നേടിയതിന് നാല് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കാം എന്നാണ് ആരോഗ്യ മന്ത്രാലയം ഇപ്പോൾ നിര്‍ദേശിക്കുന്നത്.

അതായത് കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍, അസുഖം തീവ്രതയിലെത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ എന്നിവരാണ് ഈ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നിര്‍ദേശ പ്രകാരം രോഗ ലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റൈ പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിന്റെ പ്രവര്‍ത്തനം സ്വീകരിച്ച വ്യക്തിയുടെ ആരോഗ്യം, വൈറസിന്റെ തീവ്രത, വ്യതിയാനം, എന്നിവയെ ആശ്രയിച്ചാണെന്നും സിഡിസി പറയുകയുണ്ടായി.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 3.6 ലക്ഷം പേര്‍ക്കാണ് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനായി പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ഉൾപ്പടെയുള്ളവ കൊണ്ടുവരുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (19 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (26 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends