മുംബയില്‍ ലോക്കല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്ക്, ഒഴിവായത് വന്‍ ദുരന്തം

മുംബയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോക്കല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11.40ന് ചര്‍ച്ച് ഗേറ്റിലാണ് സംഭവം നടന്നത്. ആളൊഴിഞ്ഞ ടെയിനിലുണ്ടായിരുന്ന ലോക്കോപൈലറ്റിനും ഗാര്‍ഡിനും പരിക്കേറ്റു. ഫഌറ്റ് ഫോമില്‍ തിരക്ക് കുറവായിരുന്നതിനാലും രാത്രിയായതിനാലും വന്‍ ദുരന്തം ഒഴിവായി. പരുക്കേറ്റവര്‍ ചികിത്സയിലാണ്.
കൃത്യ സമയത്ത് ലോക്കോപൈലറ്റിന് ബ്രേക്ക് പ്രയോഗിക്കാന്‍ സാധിക്കാത്തതാണ് അപകടത്തിന് കാരണം. ട്രെയിന്‍ ട്രാക്ക് പരിധി കടന്നത് മുകളിലത്തെ വയര്‍ പൊട്ടാന്‍ കാരണമായിട്ടുണ്ട്. ആദ്യത്തെ കോച്ചിന്റെ പകുതിയോളം പ്ലാറ്റ് ഫോമിലേക്ക് കയറിയിരുന്നു. പ്ലാറ്റ് ഫോമിലെ മൂന്നു നാലുപേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























