ലളിത് മോദി വിവാദം, പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ്

ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുറ്റക്കാരായ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നു കോണ്‍ഗ്രസ്. അഴിമതിയില്‍ പങ്കാളിത്തമുള്ള മന്ത്രിമാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ പ്രധാനമന്ത്രി എവിടെപ്പോയാലും രാജ്യാന്തര തലത്തിലും ദേശീയതലത്തിലും അദ്ദേഹത്തെ പ്രശ്‌നം വേട്ടയാടുമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
ലളിത് മോദി വിഷയത്തിലും മഹാരാഷ്ട്ര മന്ത്രി പങ്കജ് മുണ്ടെയുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രധാനമന്ത്രി മൗനം തുടരുന്നതിനെ മുന്‍ മന്ത്രി പി. ചിദംബരവും വിമര്‍ശിച്ചു. മന്‍മോഹന്‍ സിങ് മൗനം പാലിക്കുന്നു എന്നു വിമര്‍ശിച്ച നരേന്ദ്ര മോഡി ഇപ്പോള്‍ മൗനത്തിലാണ്\' പുതുക്കോട്ടയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് ചിദംബരം പ്രധാനമന്ത്രിക്കെരിരെ വിമര്‍ശനം ഉന്നയിച്ചത്.
ഇതേസമയം, ലളിത് മോദി വിവാദം കോണ്‍ഗ്രസ് അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നതായി ബിജെപി ആരോപിച്ചു. വനിതാ നേതാക്കള്‍ക്കെതിരെ വ്യാജമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി അരുണ്‍ സിങ് മഥുരയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























