Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോക്കറ്റിലിട്ടു നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്ന് ...ബിബിവി 154 എന്ന ഇൻട്രാ നേസൽ വാക്സീൻ ഓഗസ്റ്റിൽ വിപണിയിൽ എത്തും...

11 MAY 2021 05:30 PM IST
മലയാളി വാര്‍ത്ത

പോക്കറ്റിലിട്ടു നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. ബിബിവി 154 എന്ന പേരിലുള്ള മൂക്കിൽ അടിക്കാവുന്ന ഇൻട്രാ നേസൽ വാക്സീൻ ഓഗസ്റ്റിൽ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണു നേസൽ വാക്സീനു പിന്നിൽ. ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ആശാവഹമായ റിപ്പോർട്ടുകളാണു പരീക്ഷണം പുരോഗമിക്കുന്നതിനിടെ പുറത്തു വരുന്നത്

 

കൊറോണ വൈറസ് മൂക്കിലും തൊണ്ടയിലും പിടിമുറുക്കിയ ശേഷം മാത്രമാണു ശ്വാസകോശം അടക്കമുള്ള ഭാഗങ്ങളിലേക്കു വ്യാപിക്കുകയെന്നാണ് ആരോഗ്യവിദഗ്ധർ കണ്ടെത്തിയത്. വൈറസിനെ മൂക്കിലും തൊണ്ടയിലും വച്ചു തന്നെ നിർവീര്യമാക്കുകയോ അതിനെതിരെ പ്രതിരോധം തീർക്കുകയോ ആണ് നേസൽ വാക്സീൻ ചെയ്യുന്നത്.

 

 

. ഇത് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന ഭാഗത്തെ വൈറസ് ലോഡ് കുറയ്ക്കും. വൈറസ് ആദ്യം മൂക്കിലെ അറയിൽ ഉറച്ചുനിൽക്കുകയും പിന്നീട് ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ശ്വാസകോശത്തെ ഏറ്റവും ബാധിക്കുകയും ചെയ്യുന്നുവെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനെ പ്രതിരോധിക്കുകയാണു വാക്സീൻ ചെയ്യുക. ഇന്ത്യയെക്കൂടാതെ യുകെ, യുഎസ്, ചൈന അടക്കമുള്ള രാജ്യങ്ങൾ നേസൽ വാക്സീൻ പരീക്ഷണങ്ങൾ തുടരുന്നുണ്ട്.

 


വാക്സിനുകൾ സാധാരണയായി പേശികളിലേക്കോ (ഇൻട്രാമസ്കുലർ) അല്ലെങ്കിൽ ചർമ്മത്തിനും പേശികൾക്കുമിടയിലുള്ള ടിഷ്യൂകളിലേക്കോ (subcutaneous) കുത്തിവയ്ക്കാവുന്ന ഷോട്ടുകളായിട്ടാണ് നൽകുന്നത്. എന്നാൽ ഇൻട്രാനാസൽ വാക്സിനുകളുടെ കാര്യത്തിൽ കുത്തിവയ്പിന് പകരം മൂക്കിലേക്ക് സ്പ്രേചെയ്തോ മൂക്കുകൊണ്ട് വലിച്ചെടുത്തോ ആണ് അകത്തെത്തിക്കുന്നത്. ഇത് വാക്സിൻ നൽകുന്നതിനായി സാധാരണയായി ഉപയോഗിക്കാറുള്ള മാർഗമല്ല. ഇതുവരെ ചില ഫ്ലൂ വാക്സിൻ ഷോട്ടുകൾ മാത്രമേ ഈ രീതിയിൽ നൽകിയിട്ടുള്ളൂ.

 

 


കുത്തിവയ്പ് വാക്സിനുകൾ ഉൽ‌പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമ്പോഴുള്ള ചില ബുദ്ധിമുട്ടുകളെ മറികടക്കാൻ ഇൻട്രാനാസൽ വാക്സിൻ ഉപയോഗിക്കുന്നതിലൂടെ കഴിയും.

നിലവിലെ വാക്സീനുകൾ ഒരു സിറിഞ്ച് ഉപയോഗിച്ചാണ് നൽകുന്നത്, ഇന്ത്യയെപ്പോലെ ജനസംഖ്യ ഏറെയായ രാജ്യത്തിന് മുഴുവൻ ജനത്തെയും ഇത്തരത്തിൽ വാക്സീൻ കുത്തിവയ്ക്കാൻ കുറഞ്ഞത് 260 കോടി സിറിഞ്ച് ആവശ്യമാണ്. ഇതിനായി ഉണ്ടാകുന്ന ചെലവു കണക്കാക്കുമ്പോൾ നേസൽ വാക്സീൻ നൽകുന്ന ഗുണഫലം അത്രയേറെ വലുതാണ്.

 


കൂടാതെ, ഇൻട്രനേസൽ വാക്സീൻ ഒരൊറ്റ ഡോസ് മരുന്നാണ്, മറ്റ് വാക്സീനുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങളും കുറവാണ്. ഇത് വാക്സിൻ സ്വീകരിക്കുന്നവർക്ക് എളുപ്പമാക്കുന്നു. നിലവിലുള്ള കുത്തിവയ്ക്കുന്ന് കോവിഡ് -19 വാക്സിനുകൾ ഉപയോഗിച്ചവർക്ക് ബൂസ്റ്റർ ഡോസിനായി വീണ്ടും വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തേണ്ടി വരുന്നുണ്ട്. ഇത് പുതിയ വാക്സിനിലൂടെ ഒഴിവാക്കാമെന്നും ഭാരത് ബയോടെക് പറയുന്നു.

 

 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഭാരത് ബയോടെക് വാഷിങ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി ഒരു ഇൻട്രനേസൽ വാക്‌സീനായി കരാർ ഒപ്പിട്ടിരുന്നു. വാക്സീൻ കാൻഡിഡേറ്റ് ബിബിവി 154 ന്റെ പ്രീ-ക്ലിനിക്കൽ ട്രയൽ ഇതിനകം ആരംഭിച്ചു. എല്ലാം പ്രതീക്ഷിച്ചപോലെ നടന്നാൽ, ക്ലിനിക്കൽ ട്രയൽ ജൂൺ മാസത്തോടെ പൂർത്തിയാകും, ഓഗസ്റ്റിൽ ഇത് വിപണിയിൽ ലഭ്യമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (19 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (26 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends