ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് ഇ-ടിക്കറ്റ് ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നു

ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് ഇ-ടിക്കറ്റ് ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ ആലോചന. ടിക്കറ്റ് വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനുമാണിതെന്ന് ഇ- ടിക്കറ്റുകളുടെ വിതരണം നിയന്ത്രിക്കുന്ന ഐആര്‍സിടിസി വിശദീകരിച്ചു.
രജിസ്‌ട്രേഷന്‍ സമയത്ത് ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ആലോചന. ഇതുവഴി ഉപയോക്താവിന്റെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. ഉപയോക്താവിന്റെ മൊബൈല്‍ഫോണ്‍, ഇ-മെയില്‍ എന്നിവയിലേക്കു പാസ്‌വേര്‍ഡ് അയച്ചുനല്‍കിയശേഷമാണ് ഇപ്പോള്‍ ടിക്കറ്റ് നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























