ഇനി ഇന്ത്യയില്‍ തന്നെ... വന്‍കിട പദ്ധതികളുമായി അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ വേരുറപ്പിക്കുന്നു

വന്‍കിട വ്യവസായ പദ്ധതികളുമായി അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ വേരുറപ്പിക്കുന്നു. ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് അവര്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി 1,28,000 കോടി രൂപയുടെ പദ്ധതികളാകും അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ നടപ്പിലാക്കുക. ഊര്‍ജ- തുറമുഖ-അടിസ്ഥാനസൗകര്യ വികസനമേകലകളിലാണ് ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഭീമനാകാനുളള തയ്യാറെടുപ്പിലാണ് അദാനി ഗ്രൂപ്പ്.
ജാര്‍ഖണ്ഡില്‍ യൂറിയ, ഊര്‍ജ-പ്രകൃതിവാതക മേഖലയില്‍ 50,000 കോടിരൂപയുടെ നിക്ഷേപം ഉടന്‍ നടത്താനും അദാനിഗ്രൂപ്പ് ലക്ഷ്യമിടുന്നു. ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ അധികാരികളുടെ അനുമതി വൈകിയതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പിന്റെ ഈ നടപടിക്ക് ശേഷവും അനുമതി വൈകിയതിനെത്തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























