Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഇന്ത്യയുടെ സമുദ്രാതിര്‍ത്തികളില്‍ തമ്പടിച്ച് ചൈനയും പാകിസ്ഥാനും, മാലി ദ്വീപിലെ 30 ദ്വീപുകള്‍ ചൈനപാട്ടത്തിനെടുത്ത് ഇന്ത്യക്കെതിരെ പടയൊരുക്കം

29 JUNE 2015 09:42 AM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരത്ത് നിന്ന് 50മിന്നിട്ട് വിമാനത്തില്‍ യാത്രചെയ്താല്‍ ചെന്നത്താവുന്ന രാജ്യമാണ് മാലിദ്വീപ്. ഇന്ത്യയുമായി ഏറ്റവും അടുത്ത് കിടക്കുന്ന രാജ്യം. മാലിയിലെ മുപ്പതോളം ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപുകള്‍ ചൈന സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. പാട്ട വ്യവസ്ഥയില്‍ ചൈനീസ് വ്യവസായികളാണ് മാലി സര്‍ക്കാറില്‍ നിന്ന് ദ്വീപുകള്‍ കരസ്ഥമാക്കിയത്. ഇന്‍ഡ്യയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയായേക്കാവുന്ന ഈ അധിനിവേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ദോവാല്‍ കേരളത്തോട് അതീവ് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടത്.
തിരുവനന്തപുരത്തുനിന്ന് 50 മിനിട്ട് വിമാനയാത്ര ചെയ്താല്‍ മാലിദ്വീപിലെത്താം. അതിനാല്‍ അറേബ്യന്‍ സമുദ്രത്തിലെ ചൈനീസ് സാന്നിദ്ധ്യം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, കല്‍പ്പാക്കം, കൂടങ്കുളം, കൊച്ചി കപ്പല്‍ നിര്‍മാണശാല തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വന്‍ഭീഷണി ആയേക്കാമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൈനയ്ക്കും ഇന്‍ഡ്യയ്ക്കും ഒരുപോലെ താത്പര്യമുള്ള തന്ത്രപ്രധാനമായ സ്ഥലത്താണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ മാലിയിലെ ഒരു ദ്വീപില്‍ സൈനികത്താവളം നിര്‍മിക്കാന്‍ അമേരിക്കയും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ചൈന ഇതിന് എതിരാണ്. ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ ഡീഗോഗാര്‍ഷ്യ ദ്വീപില്‍ ഇപ്പോള്‍ത്തന്നെ അമേരിക്കയുടെ ഒരു സൈനികത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഈ മേഖലയില്‍ മറ്റൊരു അമേരിക്കന്‍ കടന്നുകയറ്റം ചൈന ആഗ്രഹിക്കുന്നില്ല. മാത്രമല്ല ചെറിയൊരു രാജ്യമായ മാലിയില്‍ ചൈന പൂര്‍ണതോതിലുള്ള ഒരു എംബസിയും തുറന്നുകഴിഞ്ഞു. അതുപോലെ മാലിക്ക് പുറമെ ഇന്‍ഡ്യയുമായി സാമീപ്യമുള്ള ശ്രീലങ്ക, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ അടിസ്ഥാനവികസനത്തിനുള്ള പദ്ധതികള്‍ക്കായി ചൈന കോടിക്കണക്കിന് ഡോളറാണ് വിനിയോഗിക്കുന്നത്.
അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാല്‍ഡിവീസ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്. ഇവയില്‍ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ചൈന സ്വന്തമാക്കിയ ദ്വീപുകളില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യയ്ക്ക് അനുകൂലമായ സര്‍ക്കാര്‍ അവിടെ നിലവില്‍ വന്നത് ചൈനയെ ചൊടിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഇന്‍ഡ്യയ്ക്ക് തലവേദനയുണ്ടാക്കാനാണ് ചൈന മാലിയെ ലക്ഷ്യമിട്ടത്.
മറുവശത്ത് ഇന്‍ഡ്യക്കെതിരെ പൊരുതാന്‍ പാകിസ്ഥാനും വന്‍തോതില്‍ മാലിദ്വീപിലെ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മുസ്ലിം രാജ്യമായ മാലിദ്വീപില്‍ പാകിസ്ഥാന്‍ ഇതിനകം തന്നെ വേരുറപ്പിച്ചുകഴിഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നയതന്ത്രപരമായി ഇന്‍ഡ്യയ്ക്കുണ്ടായ വീഴ്ചയാണ് ശ്രീലങ്കയില്‍ ചൈനയും പാകിസ്ഥാനും മുതലെടുക്കുന്നത്. മുന്‍ രാജപക്‌സേ സര്‍ക്കാര്‍ ചൈനയോട് അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സിരിസേനയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ചൈനയെ പല പദ്ധതികളില്‍ നിന്നും ഒഴിവാക്കുകയാണ്. ഇതിനുള്ള പ്രതികാരം ഇന്‍ഡ്യയോട് വീട്ടാനാണ് മാലിദ്വീപ് വഴി ചൈന ശ്രമിക്കുന്നത്. ദ്വീപുകള്‍ സ്വന്തമാക്കാനും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ചൈനയാണ് സാമ്പത്തികസഹായം നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (52 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (2 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (4 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (5 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (5 hours ago)

Malayali Vartha Recommends