ലോകനേതാക്കള്‍ക്ക് ലേസര്‍ സംരക്ഷണം

ജി 7 ഉച്ചകോടിക്കു സുരക്ഷയേകാന്‍ ലേസര്‍ ആയുധങ്ങളുമായി ജപ്പാന്‍. ഡ്രോണുകളെ ലക്ഷ്യമിട്ടാണ് ഈ ആയുധം ഒരുക്കുന്നത്. 2013 ല്‍ ഒരു തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനു സമീപം ഡ്രോണ്‍ തകര്‍ന്നു വീണതാണു പുതിയ സംവിധാനം ഒരുക്കാനുള്ള പ്രേരണ.
ജര്‍മന്‍ പദ്ധതിക്കു ജപ്പാനും താല്‍പര്യം കാട്ടുകയായിരുന്നു. അരകിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ \'ഡെത്ത് സ്റ്റാര്‍\' എന്നുവിളിപ്പേരുള്ള ലേസര്‍ ആയുധത്തിനു കഴിവുണ്ട്.
സെന്‍സറുകളുടെയും കണ്ണാടികളുടെയും സഹായത്തോടെ 10 കിലോവാട്ട് ലേസര്‍ രശ്മികള്‍ ലക്ഷ്യത്തിലേക്കു കേന്ദ്രീകരിക്കുകയാണു ചെയ്യുന്നത്. എട്ട് ലേസറുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























