മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 6 മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് പോലീസ് ഉദ്യോഗസ്ഥ

മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 6 മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് പോലീസ് ഉദ്യോഗസ്ഥ. ഡല്‍ഹിയിലാണ് സംഭവം. ബന്ധുക്കള്‍ എല്ലാവരും ഉത്തര്‍പ്രദേശിലാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബന്ധുക്കള്‍ക്കാര്‍ക്കും ലോക്ഡൗണായതിനാല്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരാനും കഴിയില്ലായിരുന്നു. കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് മറ്റ് ഇടവുമുണ്ടായിരുന്നില്ല. ഈ അവസ്ഥയിലാണ് ഡല്‍ഹി പോലീസിലെ വനിതാ കോണ്‍സ്റ്റബിള്‍ രാഖി സഹായിക്കാനായെത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഖി മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha