കൊവിഡ് ജുഡീഷ്യറിയെയും ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ്; പരമോന്നത ന്യായാധിപന്റെ തുറന്നുപറച്ചിൽ മാധ്യമ പ്രവർത്തകർക്കുള്ള ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ
ജുഡീഷ്യറിയെയും കൊവിഡ് ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. കൊവിഡ് ബാധിച്ച് ഇതുവരെ 34 വിചാരണ കോടതി ജഡ്ജിമാരും 3 ഹൈക്കോടതി ജഡ്ജിമാരും മരിച്ചു.
വിചാരണ കോടതികളിലെ 2768 ജഡ്ജിമാര്ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 106 ഹൈക്കോടതി ജഡ്ജിമാരും രോഗബാധിതരായി. ആറ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് രോഗം ബാധിച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്യവെയായിരുന്നു ചീഫ് ജസ്റ്റിസ് രമണ ജഡ്ജിമാര്‍ക്കിടയിലെ കൊവിഡ് ബാധയെ കുറിച്ച് പറഞ്ഞത്.
https://www.facebook.com/Malayalivartha