എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഹിന്ദു മതത്തിലുണ്ടെന്ന് അമിത് ഷാ

ലോകത്തിലുള്ള സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഹിന്ദു മതത്തിലുണ്ടെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ \'ട്രാന്‍സെന്റന്‍സ്: മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സസ് വിത്ത് പ്രമുഖ് സ്വാമിജി\' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുജറാത്ത് യൂണിവേഴ്‌സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഹിന്ദു മതത്തിലുണ്ട്. താന്‍ ഹിന്ദുവായി ജനിച്ചതുകൊണ്ടല്ല ഇക്കാര്യം പറയുന്നത്.
തനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായ രണ്ട് വര്‍ഷകാലം താന്‍ ഇന്ത്യയിലെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ആ സമയത്ത് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഒഴികെ എല്ലാ ജ്യോതിര്‍ലിംഗങ്ങളും ശക്തിപീഠങ്ങളും താന്‍ സന്ദര്‍ശനം നടത്തി. ഈ സമയങ്ങളില്‍ തനിക്ക് തന്റെ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാനായില്ല. എന്നാല്‍ തന്നെക്കൊണ്ട് ദൈവങ്ങളുടെ അനുഗ്രഹം വാങ്ങാന്‍ പ്രേരിപ്പിച്ചതു ദൈവങ്ങള്‍ തന്നെയാണെന്നും ഷാ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























