Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 37 ജഡ്‌ജിമാർ; കണക്കുകൾ നിരത്തി സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്, മരിച്ചവരിൽ സുപ്രീം കോടതി ജഡ്‌ജിമാരും ഉൾപ്പെടും

13 MAY 2021 08:03 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കൊവിഡ്-19 വ്യാപനവും മരണവും രൂക്ഷമായി തുടരുന്ന സാഹചര്യം ജുഡീഷ്യറിയെ ഗുരുതരമായി ബാധിച്ചെന്ന് ചീഫ് ജസ്‌റ്റിസ് എൻ. വി രമണ അറിയിച്ചു. രാജ്യത്ത് ഇതുവരെ 37 ജഡ്‌ജിമാർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ജഡ്‌ജിമാരിലും കൊവിഡ് സ്ഥിതീകരിക്കുകയുണ്ടായി. 34 വിചാരണ കോടതി ജഡ്‌ജിമാരും 3 ഹൈക്കോടതി ജഡ്‌ജിമാരും കൊവിഡ് ബാധിച്ച് മരണപെട്ടു. രാജ്യത്തെ വിചാരണ കോടതികളിലെ 2,768 ജഡ്‌ജിമാർക്കാണ് കൊവിഡ് ബാധിച്ചപ്പോൾ 106 ഹൈക്കോടതി ജഡ്‌ജിമാർ രോഗബാധിതരായി. സുപ്രീം കോടതിയിലെ ആറ് ജഡ്‌ജിമാരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കോടതി നടപടികൾ ഓൺലൈൻ മുഖേനെ നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് കൊവിഡ് ജുഡീഷ്യറിയുടെ പ്രവർത്തനത്തെ പോലും ബാധിച്ചെന്ന് ചീഫ് ജസ്‌റ്റീസ് പറഞ്ഞത്.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 2,37,03,665 ആയി ഉയർന്നു. 37,10,525 സജീവ കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,97,34,823 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2,58,317 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്. 17,72,14,256 പേരാണ് ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (5 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (14 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (23 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends