തീഹാര്‍ ജയിലില്‍ നിന്നും തുരങ്കമുണ്ടാക്കി രണ്ട് തടവുകാര്‍ രക്ഷപെട്ടു

തീഹാര്‍ ജെയിലിനെ ഞെട്ടിച്ച് തടവുചാട്ടം. തീഹാര്‍ ജയിലില്‍ നിന്നും രണ്ട് തടവുകാര്‍ രക്ഷപെട്ടു. അതീവ സുരക്ഷയുള്ള തീഹാര്‍ ജയിലിനുള്ളില്‍ തുരങ്കം നിര്‍മ്മിച്ചാണ് ഇവര്‍ രക്ഷപെട്ടത്. ശനിയാഴ്ച രാത്രിയാണ് തടവുപുള്ളികള്‍ ജയില്‍ ചാടിയത്.
ഞായറാഴ്ച രാവിലെയാണ് കുറ്റവാളികള്‍ രക്ഷപെട്ട വിവരം അധികൃതര്‍ അറിയുന്നത്. പ്രതികള്‍ ജയില്‍ നമ്പര്‍ ഏഴിനോടു ചേര്‍ന്ന മതില്‍ ചാടിയ ശേഷം ജയില്‍ നമ്പര്‍ എട്ടിലേക്കുള്ള മതിലിനു സമീപം തുരങ്കം നിര്‍മിച്ച് ഇതുവഴി പുറത്തു കടക്കുകയുമായിരുന്നു.
എന്നാല്‍ ജയില്‍ ചാടിയവരില്‍ ഒരാളെ പിടികൂടിയെന്നു റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുറ്റവാളികളില്‍ ഒരാളായ ഫൈസാനെ പിടികൂടിയെന്ന് പോലീസ് പറഞ്ഞു. മറ്റേ ആള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാമണെന്നും പോലീസ് അറിയിച്ചു. കുറ്റവാളികള്‍ക്ക് എവിടെ നിന്നാണ് തുരങ്കം നിര്‍മിക്കുന്നതിനാവശ്യമായ ആയുധങ്ങള്‍ കിട്ടിയതെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























