Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമർശിച്ച് ദേശീയ പട്ടിക ജാതി കമ്മിഷൻ; തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആക്രമണങ്ങൾ ആശങ്കാജനകം

15 MAY 2021 09:48 AM IST
മലയാളി വാര്‍ത്ത

പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമർശിച്ച് ദേശീയ പട്ടിക ജാതി കമ്മിഷൻ. മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് പട്ടിക ജാതി കമ്മിഷൻ വിജയ് സാപ്ലെ ചൂണ്ടിക്കാട്ടി.

1947ന് ശേഷം ജനങ്ങൾക്ക് യാതൊരു സംരക്ഷണവുമില്ലാതെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും തുടരുകയാണ്. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ടത് പട്ടികജാതിക്കാരാണ്. കൊലപാതകവും പീഡനവും ഉൾപ്പെടെ 1,627 കേസുകളും പുതിയ 672 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിജയ് സാപ്ല വ്യക്തമാക്കി. കണക്കുകൾ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃത്യമായ അന്വേഷണത്തിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

അക്രമകാരികൾ ജനറൽ വിഭാഗക്കാരാണെന്നും ഇരകൾ കൂടുതലും പട്ടികജാതിക്കാരാണെന്നും കമ്മിഷൻ ആരോപിച്ചു. ‘പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയാൽ അവിടെ നിന്ന് അക്രമിക്കപ്പെടുന്നു, അവരുടെ വീടുകൾ കൊള്ളയടിക്കപ്പെടുന്നു’.

വിജയ് സാപ്ലെ പറഞ്ഞു. മെയ് രണ്ടിന് ശേഷം പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളിൽ ആദ്യം തങ്ങളുടെ ഒൻപത് പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി ആരോപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് ഈ ആരോപണം നിഷേധിച്ചു. സംഘർഷങ്ങൾ വിലയിരുത്താൻ മെയ് 7ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം ബംഗാളിലെ ഡയമണ്ട് ഹാർബർ പ്രദേശം സന്ദർശിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

അതേസമയം തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയും തൃണമൂൽ പ്രവർത്തകരും തമ്മിലുണ്ടായ ആക്രമണങ്ങളിൽ വിശദീകരണം തേടണമെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് വിഎച്ച്പി പ്രസിഡന്റ് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ബംഗാൾ സംഘർഷങ്ങളിൽ വിശദീകരണം നൽകാത്തതിൽ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രത്തിന്റെയും ഗവർണറുടെയും വിമർശനം നേരിട്ടിരുന്നു.

അതേസമയം, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം മെയ് 2ന് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷം തുടങ്ങിയത്. ഇതിനിടയ്ക്കാണ് പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‍നാപുര്‍ ജില്ലയില്‍ ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട പെൺകുട്ടി ബിജെപി പ്രവര്‍ത്തകയാണെന്നും തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരാണ് ബലാത്സംഗത്തിന് പിന്നിലെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (3 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (14 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (35 minutes ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (2 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (3 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (3 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (5 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (5 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

Malayali Vartha Recommends